സഹകരണ സംരക്ഷണമുന്നണിക്ക് സമ്പൂര്‍ണ ജയം
1438355
Tuesday, July 23, 2024 2:33 AM IST
പെരുവ: മുളക്കുളം പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിക്ക് സമ്പൂര്‍ണ ജയം. 2004മുതല്‍ സഹകരണ സംരക്ഷണ മുന്നണിയാണ് ബാങ്കിന്റെ ഭരണം നടത്തുന്നത്.
ബാബു ജോണ്‍ പുത്തൂക്കാട്ടില്‍, തോമസ് ഡേവിഡ് അമ്പാട്ടുകുഴിയില്‍, കെ.വി. പത്രോസ് കിഴക്കേല്‍, ബിജു അബ്രഹാം ചാക്കപ്പിള്ളില്, എം.ആര്. സാബു മുതിരക്കാലായില്‍, ഷാജി പോള്‍ ചെമ്മനം, കെ.ആര്. സജീവന് കോമളസദനം, രേഷ്മ രഞ്ജിത്, ടി.എം. സാലി തേനാംകുഴിയില്‍, കെ.കെ. ഷൈജു, കെ.ആര്. അരുണ്‍, അശ്വതി രവി കൊല്ലംപറമ്പില്‍, പി.കെ. രാജുമോന് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിജയികളുമായി പെരുവ ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി.