എന്‍എസ്എസ് കരയോഗ വാര്‍ഷികം
1438356
Tuesday, July 23, 2024 2:33 AM IST
കടുത്തുരുത്തി: വെള്ളാശേരി 306-ാം നമ്പര്‍ എന്‍എസ്എസ് കരയോഗ വാര്‍ഷികവും ബജറ്റ് സമ്മേളനവും നടന്നു. വൈക്കം താലൂക്ക് യൂണിയന് പ്രസിഡന്റ് പി.ജി.എം. നായര്‍ കാരിക്കോട് ഉദ്ഘാടനം നിര്‍വഹിച്ചു.
കരയോഗം പ്രസിഡന്റ് വി.എന്‍. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രസിഡന്റ് സി.പി. നാരായണന് നായര്‍, യൂണിയന് വനിതാ സമാജം പ്രസിഡന്റ് ജയലക്ഷ്മി, കരയോഗം സെക്രട്ടറി എം.എസ്. വിശ്വനാഥന് നായര്‍, വനിതാ സമാജം സെക്രട്ടറി എം.എസ്. ഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു.