ഫലവൃക്ഷ തൈകളുടെയും പച്ചക്കറി തൈകളുടെയും വിതരണം
1438360
Tuesday, July 23, 2024 2:33 AM IST
മാന്നാര്‍: പിഎസ്ഡബ്യുഎസിന്റെ നേതൃത്വത്തില്‍ ഫലവൃക്ഷ തൈകളുടെയും പച്ചക്കറി തൈകളുടെയും വിതരണം നടന്നു. തൈകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്കാലയ്ക്ക് നല്‍കികൊണ്ട് മാന്നാര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. സിറിയക്ക് കൊച്ചുകൈപ്പെട്ടിയില്‍ നിര്‍വഹിച്ചു.
പഞ്ചായത്തംഗങ്ങളായ സ്റ്റീഫന്‍ പാറാവേലില്‍, നോബി മുണ്ടയ്ക്കല്‍, പിഎസ്ഡബ്യുഎസ് ഭാരവാഹികളായ സീന ജിന്‍സ്, വിന്‍സെന്റ് വര്‍ഗീസ് മരിയഭവന്, ജെറി പനക്കല്‍, എന്‍.എസ്. തോമസ്, റോസിനി, കൈക്കാരന്മാരായ ജോയ്, ടോമി എന്നിവര്‍ പങ്കെടുത്തു.