അധ്യാപകരെ അപകീർത്തിപ്പെടുത്തുന്ന സർക്കാർ നിലപാട് ദൗർഭാഗ്യകരം: ഫ്രാൻസിസ് ജോർജ് എംപി
1438364
Tuesday, July 23, 2024 2:33 AM IST
കോട്ടയം: അധ്യാപകരെ അപകീർത്തിപ്പെടുത്തുന്ന സർക്കാർ നിലപാട് ദൗർഭാഗ്യകരമെന്ന് ഫ്രാൻസിസ് ജോർജ് എംപി. ചങ്ങനാശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ച് അധ്യാപികമാരെ സമൂഹമധ്യത്തിൽ അവഹേളിക്കുന്ന തരത്തിൽ ഉത്തരവിറക്കി സ്ഥലം മാറ്റിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരേ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എച്ച്എസ്എസ്ടിഎ ജില്ലാ പ്രസിഡന്റ് തോമസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സിജി സെബാസ്റ്റ്യൻ, സതീഷ് ജോർജ്, സി.എൽ. വിൻസൺ, ഡോ. ബിനോയ് സ്കറിയ, സിനോജ് ജോർജ്, ഡി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.