അടങ്ങാപ്പുറം അവാര്‍ഡ് ടി.ഡി. ജോര്‍ജുകുട്ടിക്ക്
1438531
Tuesday, July 23, 2024 10:49 PM IST
കോട്ടയം: അടങ്ങാപ്പുറം മാത്യു ആന്‍ഡ് പീലു മെമ്മോറിയല്‍ അവാര്‍ഡ് മുന്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ടി.ഡി. ജോര്‍ജുകുട്ടിക്ക്. വിവിധ ജയിലുകളില്‍ താമസിച്ചിരുന്ന തടവുകാരുടെ പരോള്‍, അകാല വിടുതല്‍, ക്ഷേമം എന്നിവ നിര്‍വഹിച്ചതിനാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
സംസ്ഥാന സാമൂഹ്യനീതി വകുപ്പില്‍ ജുവനൈല്‍ ഹോം സൂപ്രണ്ട്, ഗവണ്മെന്റ് വൃദ്ധമന്ദിരം സൂപ്രണ്ട്, പ്രൊബേഷന്‍ ഓഫീസര്‍ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു ജോര്‍ജുകുട്ടി.
അവാര്‍ഡ്ദാന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റും ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അധ്യക്ഷനുമായ ജി. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. കൊല്ലം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍, വിശ്വനാഥ് കുറുപ്പ്, മലങ്കര മല്പാന് റവ.ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍, ഫാ. ജോര്‍ജ് പുത്തന്‍പറമ്പില്‍, ഫാ. എ.ഒ. ജോര്‍ജ് അടങ്ങാപ്പുറം, ഫാ. തോമസ് കളരിക്കല്‍, ഫാ. സക്കറിയാസ് പായിക്കാട്, ഫാ. സിറില്‍ തോമസ്, ഫാ. തോമസ് കിഴക്കേല്‍, ഫാ. തോമസ് കുഴുപ്പില്‍, ജസ്റ്റിന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.