വൈദ്യുതി പോസ്റ്റിലെ അപകടമുണ്ടാക്കുന്ന കേബിളുകള്‍ നീക്കം ചെയ്യണം
1438537
Tuesday, July 23, 2024 10:49 PM IST
പാലാ: മുനിസിപ്പാലിറ്റിയിലെ കെഎസ്ഇബി പോസ്റ്റുകളിലൂടെ വലിച്ചിരിക്കുന്ന കേബിളുകള്‍ അലക്ഷ്യമായി തൂങ്ങിക്കിടക്കുന്നതിനാലും പൊട്ടിക്കിടക്കുന്നതിനാലും വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഉണ്ടാകാവുന്ന ഗുരുതരമായ അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തരമായി അവയെല്ലാം നീക്കം ചെയ്യണമെന്ന് ആവശ്യം.
പുത്തന്‍പള്ളിക്കുന്ന്, സെന്റ് തോമസ് സ്കൂള്‍ പരിസരം, ബിഷപ് ഹൗസ് തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട റോഡുകളടക്കം നഗരത്തില്‍ പലയിടത്തും കേബിള്‍ പൊട്ടിക്കിടക്കുന്നുണ്ട്. കൗണ്‍സിലര്‍ വി.സി. പ്രിന്‍സ് ഇന്നലെ കൂടിയ കൗണ്‍സില്‍ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. അടുത്ത കൗണ്‍സിലിന് മുമ്പായി കേബിള്‍ വയറുകള്‍ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ചെയര്മാന് ഉറപ്പ് നല്കി.