മി​നി ലാേ​ാറി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രക്കാരിക്കു പ​രിക്ക്
Saturday, August 3, 2024 7:08 AM IST
കു​​മ​​ര​​കം: കൈ​​പ്പു​​ഴ​​മു​​ട്ട് പെ​​ട്രാേ​​ൾ പ​​മ്പി​​നു സ​​മീ​​പം മി​​നി ലാേ​​റി​​യും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച് അ​​പ​​ക​​ടം. സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​രി​​യാ​​യ കു​​മ​​ര​​കം തെ​​ക്കേ​​പ​​ന്നി​​ക്കോ​​ട് വീ​​ട്ടി​​ൽ അ​​ജ​​യ​ന്‍റെ ഭാ​​ര്യ ശ്രീ​​ദേ​​വി (49)ക്ക് ​​ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ ഉ​​ച്ച​​യാേ​​ടെ ഇ​​റ​​ച്ചി​​ക്കോ​​ഴി​​യു​​മാ​​യി വ​​ന്ന മി​​നി ലോ​​റി​​യാ​​ണ് ഇ​​ടി​​ച്ച​​ത്.


പ​​രി​ക്കേ​​റ്റ വീ​​ട്ട​​മ്മ​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ലാേ​​റി കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് ഏ​​ഴാം വാ​​ർ​​ഡി​​ലെ ഹ​​രി​​ത​​ക​​ർ​​മ സേ​​നാം​​ഗ​​മാ​​ണ് പ​​രി​​ക്കേ​​റ്റ ശ്രീ​​ദേ​​വി.