അതിരമ്പുഴ: മരം റോഡിലേക്ക് ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. അതിരമ്പുഴ - മാന്നാനം റോഡിൽ യൂണിവേഴ്സിറ്റിക്കു സമീപമാണ് റോഡിനോടു ചേർന്നുള്ള പുരയിടത്തിലെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണത്.
ദീർഘനേരം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി. വൈദ്യുതി ലൈനിനു മുകളിലേക്കാണ് മരം വീണത്. ഏറെ നേരം വൈദ്യുതി തടസവും നേരിട്ടു.