അൽഫോൻസ തീർഥാടനം ഭക്തിസാന്ദ്രം; ജന്മഗൃഹത്തിലേക്ക് തീർഥാടക പ്രവാഹം
Sunday, August 4, 2024 1:51 AM IST
കു​​ട​​മാ​​ളൂ​​ർ: അ​​ൽ​​ഫോ​​ൻ​​സ തീ​​ർ​​ഥാ​​ട​​നം ഭ​​ക്തി​​സാ​​ന്ദ്രം. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജ​​ന്മ​​ത്താ​​ൽ അ​​നു​​ഗൃ​​ഹീ​​ത​​മാ​​യ പു​​ണ്യ​​ഭൂ​​മി​​യി​​ലേ​​ക്ക് സു​​കൃ​​ത​​ജ​​പ​​ങ്ങ​​ളും പ്രാ​​ർ​​ഥ​​നാ​​ഗീ​​ത​​ങ്ങ​​ളും ആ​​ല​​പി​​ച്ച് പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ ന​​ട​​ന്നെ​​ത്തി. ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ തീ​​ർ​​ഥാ​​ട​​ന​​ത്തി​​ന്‍റെ തു​​ട​​ക്കം മു​​ത​​ൽ സ​​മാ​​പ​​നം വ​​രെ തീ​​ർ​​ഥാ​​ട​​ക​​രു​​ടെ പ്ര​​വാ​​ഹ​​മാ​​യി​​രു​​ന്നു.

കു​​ട​​മാ​​ളൂ​​ർ ഫൊ​​റോ​​ന​​യി​​ൽ​നി​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​ക​​രാ​​ണ് ആ​​ദ്യം ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ൽ എ​​ത്തി​​യ​​ത്. ഫൊ​​റോ​​ന​​യി​​ലെ എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ളി​​ൽ​നി​​ന്നു​​​ള്ള തീ​​ർ​​ഥാ​​ട​​ക​​ർ പ​​ന​​മ്പാ​​ലം സെ​ന്‍റ് മൈ​​ക്കി​​ൾ​​സ് ചാ​​പ്പ​​ൽ ജം​​ഗ്ഷ​​നി​​ൽ സം​​ഗ​​മി​​ച്ച ശേ​​ഷം ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ൽ പ്ര​​വേ​​ശി​​ച്ചു. ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ. ഡോ. ​​മാ​​ണി പു​​തി​​യി​​ടം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ മു​​ഖ്യ​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കി.

പു​ല​ർ​ച്ചെ 5.30ന് ​​വെ​​ട്ടി​​മു​​ക​​ൾ, കോ​​ട്ട​​യ്ക്കു​​പു​​റം, അ​​തി​​ര​​മ്പു​​ഴ, ചെ​​റു​​വാ​​ണ്ടൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ച്ച അ​​തി​​ര​​മ്പു​​ഴ മേ​​ഖ​​ലാ തീ​​ർ​​ഥാ​​ട​​ന​​ങ്ങ​​ൾ ആ​​ർ​​പ്പൂ​​ക്ക​​ര അ​​മ്പ​​ല​​ക്ക​​വ​​ല​​യി​​ൽ സം​​ഗ​​മി​​ച്ച് 9.30ന് ​​ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലെ​​ത്തി. ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​ ഡോ. ​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കി.

എ​​ട​​ത്വ, ച​​മ്പ​​ക്കു​​ളം, ആ​​ല​​പ്പു​​ഴ, പു​​ളി​​ങ്കു​​ന്ന്, മു​​ഹ​​മ്മ മേ​​ഖ​​ല​​ക​​ളി​​ലെ തീ​​ർ​​ഥാ​​ട​​ക​​ർ രാ​​വി​​ലെ മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ സം​​ഗ​​മി​​ച്ചു. ആ​​ശ്ര​​മം പ്രി​​യോ​​ർ റവ.​ ഡോ. ​കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി​​യു​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ പ്രാ​​ർ​​ഥ​​നാ ശു​​ശ്രൂ​​ഷ​​യ്ക്കു ശേ​​ഷം ആ​​രം​​ഭി​​ച്ച തീ​​ർ​​ഥാ​​ട​​നം ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലെ​​ത്തി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. മി​​ഷ​​ൻ​​ലീ​​ഗ് എ​​ട​​ത്വ മേ​​ഖ​​ലാ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഏലി​​യാ​​സ് ക​​രി​​ക്ക​​ണ്ട​​ത്തി​​ൽ മു​​ഖ്യ​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ സ​​ന്ദേ​​ശം ന​​ൽകി.

കോ​​ട്ട​​യം, നെ​​ടു​​ങ്കുന്നം, മ​​ണി​​മ​​ല, തൃ​​ക്കൊ​​ടി​​ത്താ​​നം, ചെ​​ങ്ങ​​ന്നൂ​​ർ മേ​​ഖ​​ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​ക​​ർ കോ​​ട്ട​​യം സി​​എം​​എ​​സ് ഹൈ​​സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ സം​​ഗ​​മി​​ച്ച ശേ​​ഷം കു​​ട​​മാ​​ളൂ​​ർ പ​​ള്ളി​​യി​​ലെ​​ത്തി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. തൃ​​ക്കൊ​​ടി​​ത്താ​​നം മേ​​ഖ​​ലാ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ലൂ​​ക്കാ വെ​​ട്ടു​​വേ​​ലി​​ക്ക​​ളം മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത സി​​ഞ്ചെ​​ല്ലൂ​​സ് മോ​ൺ. ​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ സ​​ന്ദേ​​ശം ന​​ൽ​​കി. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു ശേ​​ഷം ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലെ​​ത്തി തീ​​ർ​​ഥാ​​ട​​നം സ​​മാ​​പി​​ച്ചു.


ച​​ങ്ങ​​നാ​​ശേ​​രി, തു​​രു​​ത്തി മേ​​ഖ​​ലാ തീ​​ർ​​ഥാ​​ട​​നം പു​ല​ർ​ച്ചെ 5.45ന് ​​പാ​​റേ​​ൽ മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ച്ചു. കോ​​ട്ട​​യം സി​​എം​​എ​​സ് ഹൈ​​സ്‌​​കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ കു​​റു​​മ്പ​​നാ​​ടം മേ​​ഖ​​ലാ തീ​​ർ​​ഥാ​​ട​​ന​​വു​​മാ​​യി സം​​ഗ​​മി​​ച്ച് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്നു. ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ലാ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഏ​​ബ്ര​​ഹാം തൊ​​ണ്ടി​​ക്കാ​​ക്കു​​ഴി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. ക​​ർ​​ദി​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി സ​​ന്ദേ​​ശം ന​​ൽ​​കി. ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലേ​​ക്കു​​ള്ള മാ​​ർ​​ഗ​​മ​​ധ്യേ കു​​ട​​മാ​​ളൂ​​ർ പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ൽ ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ട​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തീ​​ർ​​ഥാ​​ട​​ന​​ത്തെ വ​​ര​​വേ​​റ്റു. അ​​മ്പൂ​​രി, തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം - ആ​​യൂ​​ർ മേ​​ഖ​​ല​​ക​​ളി​​ലെ തീ​​ർ​​ഥാ​​ട​​ക​​ർ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ ജ​​ന്മ​​​​ഗൃ​​ഹ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്നു.

വൈ​​കു​​ന്നേ​​രം ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ റ​​വ.​ ഡോ. ​ആ​​ൻ​​ഡ്രൂ​​സ് പാ​​ണം​​പ​​റ​​മ്പി​​ൽ, അ​​സി. ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​മാ​​ത്യു പു​​ളി​​ക്ക​​ൽ, ഫാ. ​​ജോ​​സ​​ഫ് പൊ​​ന്നാ​​റ്റി​​ൽ എ​​ന്നി​​വ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ അ​​ർ​​പ്പി​​ച്ച വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ തീ​​ർ​​ഥാ​​ട​​ന പ​​രി​​പാ​​ടി​​ക​​ൾ സ​​മാ​​പി​​ച്ചു.
ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​ ഡോ. ​മാ​​ണി പു​​തി​​യി​​ടം, മി​​ഷ​​ൻ​​ലീ​​ഗ് അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ റ​​വ.​ ഡോ. ​ആ​​ൻ​​ഡ്രൂ​​സ് പാ​​ണം​​പ​​റ​​മ്പി​​ൽ, അ​​സി. ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​മാ​​ത്യു പു​​ളി​​ക്ക​​ൽ, ഫാ. ​​ജോ​​സ​​ഫ് പൊ​​ന്നാ​​റ്റി​​ൽ, ജോ. ​​ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ജെ​​സ്‌​ലി​​ൻ തോ​​മ​​സ്, കു​​ട​​മാ​​ളൂ​​ർ മേ​​ഖ​​ലാ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​കു​​ര്യ​​ൻ അ​​മ്പ​​ല​​ത്തു​​ങ്ക​​ൽ, അ​​ൽ​​ഫോ​​ൻ​​സാ ഭ​​വ​​ൻ സു​​പ്പീ​​രി​​യ​​ർ സി​​സ്റ്റ​​ർ എ​​ൽ​​സി​​ൻ എ​​ഫ്സി​​സി തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.