ഓ​ട്ടോ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​നു പ​രി​ക്ക്
Sunday, August 4, 2024 6:26 AM IST
ചി​ങ്ങ​വ​നം: ഓ​ട്ടോ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴി​ന് പ​രു​ത്തും​പാ​റ കൊ​ല്ലാ​ട് റൂ​ട്ടി​ൽ ചോ​ഴി​യ​ക്കാ​ടാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

കൊ​ല്ലാ​ട് ഭാ​ഗ​ത്തേ​ക്കു പോ​യ സ്കൂ​ട്ട​ർ എ​തി​ർ​ദി​ശ​യി​ൽ​വ​ന്ന ഓ​ട്ടോ​യി​ലാ​ണ് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ യു​വാ​വ് തെ​റി​ച്ച് റോ​ഡി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.