കോട്ടയം: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി തന്റെ പോസ്റ്റ് ഓഫീസ് നിക്ഷേപമായ 7,001 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഇഷാൻ ജിത്ത്. മൂലവട്ടം ഉത്രം വീട്ടിൽ ഡോ. ജിതിൻരാജിന്റെയും ലക്ഷ്മിയുടെയും മകനും കോട്ടയം പള്ളിക്കൂടം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ് ഇഷാൻ ജിത്ത്. അമ്മയ്ക്കും മുത്തശിക്കുമൊപ്പം എത്തിയാണ് ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് തുക കൈമാറിയത്.