പാ​ലാ​യി​ല്‍ വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ള്‍: സെ​മി​നാ​ര്‍ 17ന്
Sunday, August 11, 2024 1:47 AM IST
പാ​ലാ: പാ​ലാ​യി​ല്‍ വ്യ​വ​സാ​യ പാ​ര്‍​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​ഠി​ക്കാ​നും പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി 17നു ​രാ​വി​ലെ 9.15 മു​ത​ല്‍ 12.45 വ​രെ അ​രു​ണാ​പു​രം അ​ല്‍​ഫോ​ന്‍​സി​യ​ന്‍ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്തും.

പാ​ലാ എ​ൻ​ജി​നി​യേ​ഴ്‌​സ് ഫോ​റം, പാ​ലാ മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, റോ​ട്ട​റി ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജോ​സ് കെ. ​മാണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എംപി, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ഈ ​രം​ഗ​ത്തെ പ്ര​ഗ​ത്ഭ​ര്‍ ക്ലാ​സെ​ടു​ക്കും.


വി​ക​സ​ന സാ​ധ്യ​ത​ക​ള്‍ ല​ക്ഷ്യം​വ​ച്ചു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തെ​ന്നും താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു പ​ങ്കെ​ടു​ക്കാ​മെ​ന്നും സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു ജോ​സ​ഫ്, ഡോ. ​സെ​ലി​ന്‍ റോ​യി, സ​ന്തോ​ഷ് മാ​ട്ടേ​ല്‍, ബാ​ബു ജോ​സ​ഫ്, മൈ​ക്കി​ള്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് sipmt.efpala.org എ​ന്ന വെ​ബ് പേ​ജി​ലോ simpmtpala @ gmail.com എ​ന്ന വി​ലാ​സ​ത്തി​ലോ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.