മേലുകാവ്: കെ. ചിറ്റിലപ്പിള്ളി, എന്‍എസ്എസ്, എംജി യൂണിവേഴ്സിറ്റി സ്നേഹവീട് പദ്ധതിയുടെ 99-ാമത്തെ വീടിന്റെ താക്കോല്‍ദാനം നടത്തി. മേലുകാവ് ഹെൻറി ബേക്കര്‍ കോളജിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പ്രിന്‍സിപ്പല്‍ ഡോ. ജി.എസ്. ഗിരീഷ് കുമാര്‍, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജിബിന്‍ മാത്യു, ആഷ്ലി മെറീന മാത്യു എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ദാനം നിര്‍വഹിച്ചു.പദ്ധതിയില്‍ മേലുകാവ് ഹെൻറി ബേക്കര്‍ കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന പതിനഞ്ചു വീടുകളില്‍ എട്ടാമത്തെ വീടിന്റെ താക്കോല്‍ദാനമാണ് നടന്നത്.