രാ​മ​പു​രം ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ആ​ഗ​സ്തീ​നോ​സി​ന്‍റെ തി​രു​നാ​ള്‍
Sunday, August 11, 2024 1:47 AM IST
രാ​മ​പു​രം: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ആ​ഗ​സ്തീനോ​സി​ന്‍റെ തി​രു​നാ​ള്‍ 20 മു​ത​ല്‍ 28 വ​രെ ആ​ഘോ​ഷി​ക്കും.

20നു ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​അ​ഗ​സ്റ്റി​ന്‍ ക​ണ്ട​ത്തി​ൽ​കു​ടി​ലി​ല്‍. 21നു ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​അ​ഗ​സ്റ്റി​ന്‍ അ​ര​ഞ്ഞാ​ണി​പു​ത്ത​ന്‍​പു​ര. 22നു ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​സ​ഫ് കാ​പ്പി​ല്‍. 23നു ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​മാത്യു തേ​വ​ര്‍​കു​ന്നേ​ല്‍. 24നു ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​അ​ഗ​സ്റ്റി​ന്‍ ക​ച്ചി​റ​മ​റ്റം. 25നു ​രാ​വി​ലെ അ​ഞ്ചി​നും ആ​റി​നും 7.50നും 9.30​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 3.30ന് ​വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ന്ത​ലി​ല്‍ പ്ര​തി​ഷ്ഠി​ക്കും. നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍, 5.30ന് ​അ​ഗ​സ്റ്റി​ന്‍ നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം.


26നു ​രാ​വി​ലെ ആ​റി​നും 7.15 നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​അ​ഗ​സ്റ്റി​ന്‍ മേ​ച്ചേ​രി​ല്‍, ആറി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 27നു ​വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​അ​ഗ​സ്റ്റി​ന്‍ പീ​ടി​ക​മ​ല​യി​ല്‍, ആ​റി​നു കു​രി​ശു​പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം. 28നു ​രാ​വി​ലെ ആ​റി​നും 7.15നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന, പ​ത്തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തോ​ണി​ക്കു​ഴി​യി​ല്‍, 12ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന.