കോട്ടയം: ചെസ് അസോസിയേഷൻ കേരളയും കോട്ടയം വൈഎംസിഎയും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള അണ്ടർ 11 ഓപ്പൺ ആൻഡ് ഗേൾസ് ചെസ് ചാന്പ്യൻഷിപ്പിന് വൈഎംസിഎയിൽ തുടക്കം. വൈഎംസിഎ പ്രസിഡന്റ് അനൂപ് ജോൺ ചക്കാലയിൽ ഉദ്ഘാടനം ചെയ്തു.
കേരള ചെസ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് നാട്ടകം അധ്യക്ഷത വഹിച്ചു. വൈഎംസിഎ സ്പോർട്സ് ആൻഡ് ഗെയിംസ് ചെയർമാൻ സജി ഏബ്രഹാം, ജനറൽ സെക്രട്ടറി ഷൈജു വർഗീസ്, ജോബി ജെയ്ക്ക് ജോർജ്, പി. ഷാജി, ജിസ്മോൻ മാത്യു എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 14 ജില്ലകളിലെയും കളിക്കാർ പങ്കെടുക്കുന്ന ചാന്പ്യൻഷിപ്പ് ഇന്നു സമാപിക്കും.