യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒരാൾ പിടിയിൽ
Monday, August 12, 2024 7:21 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ച് പ​​ണ​​വും മൊ​​ബൈ​​ൽ ഫോ​​ണും ക​​വ​​ർ​​ച്ച ചെ​​യ്ത കേ​​സി​​ൽ കൃ​ത്യ​ത്തി​ന് ക​​വ​​ർ​​ച്ചാ​​സം​​ഘം ഉ​​പ​​യോ​​ഗി​​ച്ച കാ​​റി​​ന്‍റെ ഉ​​ട​​മ​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മ​​ല​​പ്പു​​റം തി​​രൂ​​ർ​വെ​​ട്ടം ഭാ​​ഗ​​ത്ത് മേ​​ലെ​വീ​​ട്ടി​​ൽ മൊ​​യ്ദീ​​ൻ ഷി​​റാ​​സി (29) നെയാണ് ​കു​​റ​​വി​​ല​​ങ്ങാ​​ട് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ക​ഴി​ഞ്ഞ അ​​ഞ്ചി​​നു പട്ടിത്താനം ര​​ത്ന​​ഗി​​രി പ​​ള്ളി​ക്കു സ​മീ​പം ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ സ​​ഞ്ച​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന മ​​ല​​പ്പു​​റം പൊ​​ന്നാ​​നി സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ കാ​​റി​​​ലെ​​ത്തി​​യ ക​​വ​​ർ​​ച്ചാ​​സം​​ഘം ത​​ട​​ഞ്ഞു​​നി​​ർ​​ത്തി ഓ​​ട്ടോ​​റി​​ക്ഷ​​യു​​ടെ ഗ്ലാ​​സ്‌ അ​​ടി​​ച്ചു​ത​​ക​​ര്‍​ത്ത് കൈ​​വ​​ശമു​​ണ്ടാ​​യി​​രു​​ന്ന ഒ​​രു ല​​ക്ഷം രൂ​​പ​​യും 20,000 രൂ​​പ വി​​ല വ​​രു​​ന്ന മൊ​​ബൈ​​ൽ ഫോ​​ണും ക​​വ​​ർ​​ച്ച ചെ​​യ്തു ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു.


പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്ന് കു​​റ​​വി​​ല​​ങ്ങാ​​ട് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​വ​​ര്‍​ച്ചാ​​സം​​ഘം ഉ​​പ​​യോ​​ഗി​​ച്ച കാ​​ർ മൊ​​യ്തീ​​ൻ ഷി​​റാ​​സി​​ന്‍റേ​​ണെ​​ന്നു പോ​​ലീ​​സ് സം​​ഘം ക​​ണ്ടെ​​ത്തു​​ക​​യും ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

ക​​വ​​ർ​​ച്ചാ സം​​ഘ​​ത്തി​​ന് വാ​​ഹ​​നം ന​​ൽ​​കി​​യ​​തി​​നും തു​​ട​​ർ​​ന്ന് കൃ​​ത്യ​​ത്തി​​നുശേ​​ഷം ഇ​​വ​​രെ ഒ​​ളി​​വി​​ൽ പോ​​കാ​​ൻ സ​​ഹാ​​യി​​ച്ച​​തി​​നു​​മാ​​ണ് പോ​​ലീ​​സ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു. മ​​റ്റു പ്ര​​തി​​ക​​ൾ​​ക്കാ​​യി തെ​ര​​ച്ചി​​ൽ ശ​​ക്ത​​മാ​​ക്കി.