കുറവിലങ്ങാട്: അങ്ങകലെ പാരീസിൽ ഒളിമ്പിക്സിന് കൊടിയിറങ്ങിയതിനെ വരവേറ്റ് വിദ്യാർ ഥിനികൾ. കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ പെൺകുട്ടികളാണ് ഒളിമ്പിക്സിന്റെ ലോസ് ആഞ്ചലസിലേക്കുള്ള പടയോട്ടത്തെ ആവേശത്തോടെ വരവേറ്റത്.
വിദ്യാർഥികൾ അണിചേർന്ന് ഒളിമ്പിക്സ് ചിഹ്നമായ ഒളിമ്പിക്സ് വളയങ്ങൾ തീർത്താണ് ആവേശം പങ്കിട്ടത്. വിദ്യാർഥികളോടൊപ്പം അധ്യാപകരും പങ്കുചേർന്നതോടെ ആവേശം സ്കൂളാകെ പരന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നോയൽ പരിപാടികൾക്കു നേതൃത്വം നൽകി.