കാ​ഴ്ച മ​റ​ച്ച് ​കു​റി​ച്ചി ഔ​ട്ട്‌​പോ​സ്റ്റ് ജം​ഗ്ഷ​നി​ല്‍ ഡി​വൈ​ഡ​റി​ല്‍ പു​ല്ലും കാ​ട്ടു​ചെടിക​ളും
Monday, August 12, 2024 7:33 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​ന്‍​എ​​ച്ച്-183 (​എം​​സി റോ​​ഡ്) കു​​റി​​ച്ചി ഔ​​ട്ട്‌​​പോ​​സ്റ്റ് ജം​​ഗ്ഷ​​നി​​ല്‍ ഡി​​വൈ​​ഡ​​റി​​ല്‍ പു​​ല്ലും കാ​​ട്ടു​​ചെ​​ടിക​​ളും വ​​ള​​ര്‍​ന്ന് വാ​​ഹ​​നം ഓ​​ടി​​ക്കു​​ന്ന​​വ​​രു​​ടെ കാ​​ഴ്ച മ​​റ​​യ്ക്കു​​ന്ന​​താ​​യി പ​​രാ​​തി. റോ​​ഡി​​ന്‍റെ 200 മീ​​റ്റ​​റോ​​ളം വ​​രു​​ന്ന ഡി​​വൈ​​ഡ​​റി​​ലാ​​ണ് പു​​ല്ലും പോ​​ത​​യും കാ​​ട്ടു​​ചെ​​ടി​​ക​​ളും വ​​ള​​ര്‍​ന്നു പ​​ന്ത​​ലി​​ക്കു​​ന്ന​​ത്. പു​​ല്ലി​​നി​​ട​​യി​​ല്‍ വി​​ഷ​​പ്പാ​​മ്പു​​ക​​ളു​​ടെ​​യും മ​​റ്റ് ഇ​​ഴ​​ജ​​ന്തു​​ക്ക​​ളു​​ടെ​​യും ശ​​ല്യം വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്.

പൊ​​തു​​മ​​രാ​​മ​​ത്തു വ​​കു​​പ്പാ​​ണോ കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്താ​​ണോ പു​​ല്ലു ചെ​​ത്തി റോ​​ഡ് വൃ​​ത്തി​​യാ​​ക്കേ​​ണ്ട​​തെ​​ന്ന ത​​ര്‍​ക്കം നി​​ല​​നി​​ല്‍​ക്കു​​ന്നു.


അ​​പ​​ക​​ട​​സാ​​ധ്യ​​ത നി​​ല​​നി​​ല്‍​ക്കു​​ന്ന​​തി​​നാ​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കൃ​​ത​​ര്‍ ഇ​​ട​​പെ​​ട്ട് ഡി​​വൈ​​ഡ​​റി​​ലെ​​യും റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ലെ​​യും പു​​ല്ലും കാ​​ട്ടു​ചെ​​ടി​​ക​​ളും വെ​​ട്ടി​​മാ​​റ്റ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്. ഇ​​ത് വെ​​ട്ടി​​മാ​​റ്റാ​​ത്ത പ​​ക്ഷം ക​​ന്നു​​കാ​​ലി​​ക​​ളെ ഇ​​റ​​ക്കി പു​ല്ല് തീ​​റ്റി​​ച്ച് സ​​മ​​രം ന​​ട​​ത്താ​​നു​​ള്ള ആ​​ലോ​​ച​​ന​​ക​​ളും ചി​​ല സം​​ഘ​​ട​​ന​​ക​​ള്‍ ന​​ട​​ത്തു​​ന്നു​​ണ്ട്.