കോട്ടയം: ദീപിക കളര്‍ ഇന്ത്യ മത്സരം വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ചരിത്രമായി. നിറങ്ങളില്‍ വിസ്മയവൈവിധ്യം ചാര്‍ത്താന്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇന്നലെ ആവേശത്തോടെ സ്കൂളുകളിലേക്ക് കടന്നുവന്നു. ദീപികയും ദീപിക ബാലസഖ്യവും ഒരുക്കിയ നിറച്ചാര്ത്തിന് ഭാവം നല്കാന് അധ്യാപകരും രക്ഷിതാക്കളും ആത്മാര്‍ഥമായി കൈകോര്‍ത്തു.
ദീപിക കളര്‍ ഇന്ത്യ ജില്ലാതല മത്സരം ഇന്നലെ രാവിലെ കോട്ടയം എസ്എച്ച് സ്കൂളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി. ബിന്ദു, ടാല്‍റോപ്പ് ഡയറക്ടര്‍ എസ്.എല്‍. ജോബിന്, സ്കൂള്‍ ബര്‍സാര്‍ ഫാ. അനീഷ് പുല്ലാട്ട്, സ്കൂള്‍ ഹെഡ് ബോയ് അദ്വൈത് പ്രദീപ്, ഹെഡ്ഗേള്‍ വര്‍ഷ പി. ജോബി എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ സ്കൂളുകളിലായി പതിനായിരത്തിലധികം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.