ആയാംകുടി: സെന്റ് തെരേസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 2024 -25ലെ മെറിറ്റ് ഡേയും പിടിഎ മീറ്റിംഗും രക്ഷകര്‍ത്താക്കള്‍ക്കായുള്ള ഓറിയന്റേഷന്‍ ക്ലാസും നടന്നു. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു.
ബോധവത്കരണ ക്ലാസിന് ഷാജി സി. മാണി നേതൃത്വം നല്കി. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ബ്രദര്‍ മാര്ട്ടിന് മേനാച്ചേരി സിഎസ്ടി, പ്രിന്‍സിപ്പല്‍ സോജാ ഏബ്രഹാം, എംപിറ്റിഎ പ്രസിഡന്റ് ടിന്റു സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. 2024 ലെ എഐഎസ്എസ്ഇ പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് എംപി സമ്മാനവും വിതരണവും ചെയ്തു.