നെടുംകുന്നം: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കോളജ് ഓഫ് എഡ്യൂക്കേഷന്‍ സുസ്ഥിര ഭാവിക്കുള്ള വിദ്യാഭ്യാസം എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു. എസ്സിഇആര്ടി ഡയറക്ടര്‍ ഡോ. ആര്.കെ. ജയപ്രകാശ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
കോളജ് മാനേജര്‍ റവ.ഡോ. ജയിംസ് പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ. റോയി പുഷ്പവിലാസം (സോഹാര്‍ യൂണിവേഴ്സിറ്റി ഒമാന്‍), ഡോ. പി.പി. നൗഷാദ് (എംജി യൂണിവേഴ്സിറ്റി), ഡോ. റെമിത് ജോര്‍ജ് ക്യാരി (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ആസാം) പ്രിന്‍സിപ്പല്‍ റവ.ഡോ. ജോജിമോന് ജോര്‍ജ്, ബര്‍സാര്‍ ഫാ. സെബു ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കോളജുകളില്‍നിന്നുള്ള അധ്യാപകരും ഗവേഷണ വിദ്യാര്‍ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.