സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം കു​രി​ശും​മൂ​ട്ടി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍
Wednesday, August 14, 2024 2:47 AM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള സ്റ്റേ​റ്റ് എ​ക്‌​സ് സ​ര്‍വീ​സ​സ് ലീ​ഗ്, എ​ന്‍എ​ക്‌​സ്‌​സി​സി, എ​യ​ര്‍ഫോ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍, ജെ​സി​ഐ, പൗ​രാ​വ​ലി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​രി​ശും​മൂ​ട് ധീ​ര​ജ​വാ​ന്‍ ജോ​ര്‍ജ് തോ​മ​സ് തേ​വ​ല​ക്ക​ര​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ നാളെ ​രാ​വി​ലെ 8.30ന് ​സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കും.

വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ജ​യ​കു​മാ​ര്‍ ദേ​ശീ​യ പ​താ​ക​യു​യ​ര്‍ത്തും. കേ​ണ​ല്‍ ജോ​സ് എം. ​ജോ​ര്‍ജി​ന്‍റെ (റി​ട്ട. ശൗ​ര്യ​ച​ക്ര) നേ​തൃ​ത്വ​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തും. എ​ന്‍സി​സി കേ​ഡ​റ്റു​ക​ളു​ടെ ഗാ​ര്‍ഡ് ഓ​ഫ് ഓ​ണ​ര്‍ ഉ​ണ്ടാ​യി​രി​ക്കും. വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ന്‍ പ്ലാ​മൂ​ട്ടി​ല്‍, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് വി.​ജെ. ലാ​ലി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഒ.​വി. ആ​ന്‍റ​ണി, എ​യ​ര്‍ഫോ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​ജെ. ജോ​സു​കു​ട്ടി, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജോ​യി പാ​റ​യ്ക്ക​ല്‍, ജെ​സി​എ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.


തെ​ങ്ങ​ണ: അ​സം​ബ്ലി ഹാ​ളിൽ നാളെ‍ രാ​വി​ലെ 9.15ന് ​എ​ക്‌​സ് സ​ര്‍വീ​സ​സ് ലീ​ഗ് ച​ങ്ങ​നാ​ശേ​രി സ​ഹ​ര​ക്ഷാ​ധി​കാ​രി സ​ര്‍ജ​ന്‍റ് ലൂ​ക്കോ​സ് കെ. ​ചാ​ക്കോ ദേ​ശീ​യ പ​താ​ക​യു​യ​ര്‍ത്തും.പാ​യി​പ്പാ​ട്: ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ നാളെ രാ​വി​ലെ 9.45ന് ​എ​ക്‌​സ് സ​ര്‍വീ​സ​സ് ലീ​ഗ് ച​ങ്ങ​നാ​ശേ​രി പ്ര​സി​ഡ​ന്‍റ് സു​ബേ​ദാ​ര്‍ ഒ.​വി. ആ​ന്‍റ​ണി ദേ​ശീ​യ പ​താ​ക​യു​യ​ര്‍ത്തും. കേ​ണ​ല്‍ ജോ​ണ്‍ സി​റി​യ​ക് സ​ന്ദേ​ശം ന​ല്‍കും.