കാഞ്ഞിരപ്പള്ളി: നിയന്ത്രണംവിട്ട പിക്കപ്പ് വാൻ വൈദ്യുതിപോസ്റ്റ് ഇടിച്ചുതകർത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാട് പള്ളിക്കുസമീപം പുലർച്ചെ മൂന്നോടെയാണ് സംഭവം.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന എയർടെൽ സർവീസ് പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. നെടുങ്കണ്ടം സ്വദേശിയായ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.