ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ വീ​ട്ട​മ്മ​യ്ക്ക് ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​രും തു​ണ​യാ​യി
Friday, September 6, 2024 11:06 PM IST
എ​രു​മേ​ലി: പ​ള്ളി​യി​ൽ പോ​യി ബ​സി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ വീ​ട്ട​മ്മ​യ്ക്ക് സ​ഹ​യാ​ത്രി​ക​ർ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽകി.

പ​മ്പാ​വാ​ലി തു​ലാ​പ്പ​ള്ളി അ​ട്ട​ത്തോ​ട് മ​രു​തി​മൂ​ട്ടി​ൽ ബി​ന്ദു (49) ആ​ണ് മ​ണ​ർ​കാ​ട് പ​ള്ളി​യി​ൽ​നി​ന്നു മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ ല​ക്ഷ്മി സ്വ​കാ​ര്യ ബ​സി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് എ​രു​മേ​ലി​ക്ക​ടു​ത്ത് കൊ​ര​ട്ടി ക​ഴി​ഞ്ഞ​പ്പോ​ൾ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത മൂ​ലം അ​വ​ശ​യാ​യി കു​ഴ​ഞ്ഞു​വീ​ണ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് കൊ​ര​ട്ടി​യി​ൽ സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. ബ​സി​ലു​ണ്ടാ​യി​രു​ന്ന ഇ​ട​ക​ട​ത്തി സ്വ​ദേ​ശി​നി യു​വ​തി എ​ൽ​സ സി​പി​ആ​ർ ചെ​യ്ത് ബി​ന്ദു​വി​നെ പ​രി​ച​രി​ച്ചു​കൊ​ണ്ടി​രു​ന്നു.


എ​രു​മേ​ലി ടൗ​ണി​ൽ എ​ത്തി​യ​പ്പോ​ൾ സ്റ്റാ​ൻ​ഡി​ൽ പോ​കാ​തെ ബ​സ് എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​യെ​ങ്കി​ലും റോ​ഡി​ൽ വീ​തി കു​റ​വാ​യ​തി​നാ​ൽ എ​തി​രേ വാ​ഹ​ന​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രു​ന്ന​ത് മൂ​ലം ക​ട​ന്നു​പോ​കാ​നാ​യി​ല്ല. ഇ​തോ​ടെ ബ​സി​ൽ നി​ന്ന് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ബി​ന്ദു​വി​നെ പു​റ​ത്തി​റ​ക്കി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ത​സ​മ്മ​ർ​ദം താ​ഴ്ന്ന​താ​ണ് അ​പ​ക​ട​നി​ല​യി​ൽ എ​ത്തി​യ​തെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ​യോ​ടെ ആ​രോ​ഗ്യനി​ല വീ​ണ്ടെ​ടു​ത്ത ബി​ന്ദു പി​ന്നീ​ട് ഡി​സ്ചാ​ർ​ജാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.