വി​ദ്യാ​ർ​ഥി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Saturday, September 7, 2024 12:18 AM IST
വാ​​ഴൂ​​ർ: കൊ​​ടു​​ങ്ങൂ​​ർ ദേ​​വീ​​ക്ഷേ​​ത്ര​​ത്തി​​ലെ ഗോ​​പു​​ര​​ത്തി​​നോ​​ട് ചേ​​ർ​​ന്നു​​ള്ള അ​​മ്പ​​ല​​ക്കു​​ള​​ത്തി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ പ്ല​​സ് വ​​ൺ വി​​ദ്യാ​​ർ​​ഥി മു​​ങ്ങി മ​​രി​​ച്ചു. പു​​ളി​​ക്ക​​ൽ​​ക്ക​​വ​​ല നെ​​ടു​​മാ​​വ് ക​​ണ്ണ​​ന്താ​​നം​​വീ​​ട്ടി​​ൽ ലി​​ഞ്ചി - സു​​മി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ലി​​റാ​​ൻ ലി​​ഞ്ചോ ജോ​​ൺ (17) ആ​​ണ് മ​​രി​​ച്ച​​ത്.

വാ​​ഴൂ​​ർ എ​​സ്‌​​വി​​ആ​​ർ എ​​ൻ​​എ​​സ്എ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30 ഓ ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞ് സ്‌​​കൂ​​ളി​​ൽ​നി​​ന്നു കൊ​​ടു​​ങ്ങൂ​​രി​​ലെ ജി​​മ്മി​​ലെ​​ത്തി വ്യാ​​യാ​​മ​​ത്തി​​ന് ശേ​​ഷം സു​​ഹൃ​​ത്തു​​ക്ക​​ളു​​മൊ​​ത്ത് സ​​മീ​​പ​​ത്തെ ക്ഷേ​​ത്ര​​ക്കു​​ള​​ത്തി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ​​താ​​യി​​രു​​ന്നു ലി​​റാ​​ൻ. നീ​​ന്തു​​ന്ന​​തി​​നി​​ട​​യി​​ൽ മു​​ങ്ങി​​ത്താ​​ഴു​​ക​​യാ​​യി​​രു​​ന്നു.


ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ വി​​വ​​ര​​മ​​റി​​യി​​ച്ച​​തോ​​ടെ പാ​​മ്പാ​​ടി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്ന് അ​​ഗ്നി​​ര​​ക്ഷാ​​സേ​​ന​​യും കോ​​ട്ട​​യ​​ത്തു​നി​​ന്നു സ്‌​​കൂ​​ബാ ടീ​​മു​​മെ​​ത്തി ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ 6.30 ഓ​ടെ ​മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ൽ. സ​​ഹോ​​ദ​​ര​​ൻ: ലി​​റോ​​ൻ. സം​​സ്‌​​കാ​​രം പി​​ന്നീ​​ട്.