മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല; ഒ​ളോ​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​ക്കൃഷി വെ​ള്ള​ത്തി​ൽ
Saturday, September 7, 2024 6:50 AM IST
ക​രീ​മ​ഠം: ഒ​ളോ​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി കെ​എ​സ്ഇ​ബി ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. 350 ഏ​ക്ക​റു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ നാ​ലു മോ​ട്ടോ​ർ ത​റ​ക​ളി​ലാ​ണ് പ​മ്പിം​ഗ് ന​ട​ക്കു​ന്ന​ത്.

മൂ​ന്നു പെ​ട്ടി​യും പ​റ​യും ഒ​രു വെ​ർ​ട്ടി​ക്ക​ൽ ആ​ക്സി​ൽ മോ​ട്ടോ​ർ പ​മ്പും ആ​ണു​ള്ള​ത്. കി​ഴ​ക്കേ മോ​ട്ടോ​ർ ത​റ​യി​ലാ​ണ് ആ​ധു​നി​ക വെ​ർ​ട്ടി​ക്ക​ൽ ആ​ക്സി​ൽ മോ​ട്ടോ​ർ പ​മ്പ് ഉ​ള്ള​ത്. ഇ​ത് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ളം വ​റ്റി​ക്കാ​നാ​കു​ന്നി​ല്ല. ഇ​തോ​ടെ 150 ഏ​ക്ക​റി​ലെ 40 ദി​വ​സം പ്രാ​യ​മാ​യ നെ​ല്ല് വെ​ള്ള​ത്തി​ന​ടി​യി​ലാ​യെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ഈ ​മോ​ട്ടോ​ർ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് പ​വ​ർ കു​റ​വാ​യ​തി​നാ​ൽ ഡ്രി​പ്പ് ആ​യി പോ​കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി കു​മ​ര​കം കെ​എ​സ്ഇ​ബി​യി​ൽ പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​ന്നു​വ​രെ​യും പ്ര​ശ്ന പ​രി​ഹാ​ര​മാ​യി​ട്ടി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി സു​നി​ല്‍ കു​മ​ര​കം പ​റ​ഞ്ഞു.


പ​വ​ർ കു​റ​ഞ്ഞ മ​റ്റൊ​രു പ​മ്പ് സെ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്ത് വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പാ​ട​ശേ​ഖ​ര സ​മി​തി തു​ട​ങ്ങി​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത പാ​വ​പ്പെ​ട്ട നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​ധി​ക​മാ​ണ്.

ഉ​യ​ർ​ന്ന കെ​വി​യി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ വി.​എ​ൻ. വാ​സ​വ​നെ പ​ട​ശേ​ഖ​ര സ​മി​തി സ​മീ​പി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം ഉ​ട​നു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ര്‍ഷ​ക​ര്‍.