കോട്ടയം: ട്രെയിനില്‍ യാത്രയ്ക്കിടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാളെ കോട്ടയം റെയില്‍വേ പോലീസ് പിടികൂടി. ആസാം സ്വദേശി ദര്ശന് ഛേത്രി (23)യാണ് പിടിയിലായത്. ഇന്നലെ രാവിലെ ആറിനു മലബാര്‍ എക്സ്പ്രസിലെ യാത്രക്കാരിയുടെ ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍വച്ച് ആര്‍പിഎഫ് എസ്ഐ സന്തോഷ്, ഫിലിപ്പ് ജോണ്‍, ജി. വിപിന്‍ എന്നിവരുടെ സഹായത്തോടെ കോട്ടയം റെയില്‍വേ എസ്എച്ച്ഒ റെജി പി. ജോസഫ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.