അ​ഞ്ച​പ്പ​ത്തി​ല്‍ ഓ​ണ​പ്പാ​ട്ടു മ​ത്സ​ര​വും പി. ​ഭാ​സ്‌​ക​ര​ന്‍ അ​നു​സ്മ​ര​ണ​വും
Saturday, September 7, 2024 7:03 AM IST
ച​ങ്ങ​നാ​ശേ​രി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ച​പ്പം പാ​ട്ടോ​ണം 2024 എ​ന്ന​പേ​രി​ല്‍ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ക​ലാ​വി​രു​ന്ന് ഒ​രു​ക്കു​ന്നു. ഇന്ന് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു വേ​ണ്ടി ഓ​ണ​പ്പാ​ട്ട് മ​ത്സ​രം. ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കും. വി​ജ​യി​ക​ള്‍ക്ക് കാ​ഷ് അ​വാ​ര്‍ഡും ഫ​ല​ക​വും ന​ല്‍കും.

നാളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ളി​രി​ട്ട കി​നാ​ക്ക​ള്‍ എ​ന്ന പേ​രി​ല്‍ പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ പി. ​ഭാ​സ്‌​ക​ര​ന്‍ അ​നു​സ്മ​ര​ണം ന​ട​ക്കും. ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ കാ​ട്ട​ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.


തു​ട​ര്‍ന്ന് ഭാ​സ്‌​ക​ര​ന്‍ മാ​ഷി​ന്‍റെ അ​ന​ശ്വ​ര ഗാ​ന​ങ്ങ​ള്‍ കോ​ര്‍ത്തി​ണ​ക്കി​ക്കൊ​ണ്ട് അ​ഞ്ച​പ്പം പാ​ട്ടു​പു​ര ക​ലാ​കാ​ര​ന്മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ. 14ന് ​സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും ഓ​ണ​സ്മൃ​തി​യും.