അ​രു​വി​ത്തു​റ കോ​ള​ജി​ൽ റി​പ്രോ​ഗ്രാ​ഫി​ക് സെ​ന്‍റ​ർ
Sunday, September 8, 2024 11:50 PM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ന് റി​പ്രോ​ഗ്രാ​ഫി​ക് സെ​ന്‍റ​ർ സ​മ്മാ​നി​ച്ച് ജോ​സ് കെ. ​മാണി എം​പി. പ്ര​ദേ​ശി​ക ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ ല​ഭ്യ​മാ​ക്കി​യാ​ണ് റി​പ്രോ​ഗ്രാ​ഫി​ക് സെ​ന്‍റ​ർ യ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

കോ​ള​ജി​ന്‍റെ പു​തി​യ ലൈ​ബ്ര​റി ബ്ലോ​ക്കി​ലാ​ണ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന വ​ജ്ര ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ൽ ജോ​സ് കെ. ​മാ​ണി എം​പി റിപ്രോ​ഗ്രാ​ഫി​ക് സെ​ന്‍റ​റി​ന്‍റെ ഉദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, പി.​സി. ജോ​ർ​ജ്, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ർ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ.​ റെ​ജി വ​ർ​ഗീ​സ് മേ​ക്കാ​ട​ൻ, അ​ലും​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​ടി. മൈ​ക്കി​ൾ, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജിലു ആ​നി ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.