മണിമല: സെൻട്രൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കറിക്കാട്ടൂർ സെന്റ് ജെയിംസ് പള്ളി വികാരി ഫാ. സണ്ണി പൊരിയത്ത് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് സിജോ പുതുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോഷി മുപ്പതില്‍ചിറ മുഖ്യപ്രഭാഷണം നടത്തി. ടോമി ഇളംതോട്ടം, വർഗീസ് തുണ്ടിയൽ, ടോം ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. നിഖിൽ തോമസ്, ഡോ. ജോയൽ ജെ. ജോസഫ് എന്നിവർ നേതൃത്വം നൽകി.