ന​​ടീ​​ല്‍​കൃ​​ഷി പ​​റ്റി​​ച്ചു; ചേ​​ന​​യും ചേ​​മ്പും പാ​​ക​​മാ​​യി​​ല്ല
Sunday, September 8, 2024 11:50 PM IST
കോ​​ട്ട​​യം: വി​​ള​​വ് ക​​ണ​​ക്കു​​കൂ​​ട്ട​​ല്‍ തെ​​റ്റി​​ച്ച​​തോ​​ടെ കി​​ഴ​​ങ്ങി​​ന​​ങ്ങ​​ള്‍​ക്കും വി​​പ​​ണി​​യി​​ല്‍ വി​​ല ക​​യ​​റി. ഓ​​ണ​​വാ​​ര​​ത്തി​​ല്‍ കൈ​​പൊ​​ള്ളു​​ന്ന സ്ഥി​​തി​​യി​​ലേ​​ക്കു വി​​ല ഉ​​യ​​രാ​​നാ​​ണു സാ​​ധ്യ​​ത. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം പി​​ഴ​​ച്ച​​താ​​ണ് കു​​റു​​മ്പൂ​​കൃ​​ഷി അ​​ഥ​​വാ ന​​ടീ​​ല്‍​കൃ​​ഷി. ഏ​​പ്രി​​ല്‍, മേ​​യ് മാ​​സ​​ങ്ങ​​ളി​​ലാ​​ണ് കൃ​​ഷി​​യി​​ടം ഒ​​രു​​ക്കി വീ​​ടു​​ക​​ളി​​ലേ​​ക്കു​​ള്ള ക​​രു​​ത​​ല്‍​കൃ​​ഷി. പോ​​യ​​വ​​ര്‍​ഷം ജൂ​​ണി​​ലും ജൂ​​ലൈ​​യി​​ലും കാ​​ല​​വ​​ര്‍​ഷം ല​​ഭി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ ന​​ടീ​​ല്‍ കൃ​​ഷി​​യേ​​റെ​​യും നീ​​റി​​പ്പോ​​യി.

കാ​​ര്യ​​മാ​​യി വി​​ള​​വു​​ണ്ടാ​​യ​​തു​​മി​​ല്ല. അ​​തി​​നാ​​ല്‍ ഇ​​ക്കൊ​​ല്ലം ചേ​​മ്പ്, ചേ​​ന, കാ​​ച്ചി​​ല്‍ തു​​ട​​ങ്ങി​​യ വി​​ത്തു​​ക​​ള്‍​ക്ക് ക്ഷാ​​മ​​മു​​ണ്ടാ​​യി. ഒ​​പ്പം തീ​​വി​​ല​​യും. ഇ​​ക്കൊ​​ല്ലം കാ​​ല​​വ​​ര്‍​ഷം ശ​​ക്തി​​പ്പെ​​ട്ട​​തോ​​ടെ ഓ​​ണ​​ത്തി​​ന് പ​​റി​​ക്കാ​​ന്‍ പാ​​ക​​ത്തി​​ല്‍ ചേ​​മ്പും ചേ​​ന​​യും കാ​​ച്ചി​​ലും പാ​​ക​​മാ​​യി​​ട്ടി​​ല്ല. അ​​വി​​യ​​ലും സാ​​മ്പാ​​റും മ​​റ്റും രു​​ചി​​ക​​ര​​മാ​​കാ​​ന്‍ ചേ​​മ്പും ചേ​​ന​​യും കൂ​​ടി​​യേ തീ​​രൂ.


ചേ​​മ്പ് ഇ​​ന​​ങ്ങ​​ള്‍​ക്ക് 80-100 രൂ​​പ​​യും ചേ​​ന​​യ്ക്ക് 75 രൂ​​പ​​യു​​മൊ​​ക്കെ​​യാ​​ണ് നി​​ര​​ക്ക്. ക​​ര്‍​ഷ​​ക​​ര്‍ മാ​​ര്‍​ക്ക​​റ്റി​​ലെ​​ത്തി​​ച്ചാ​​ല്‍ ഇ​​തി​​നൊ​​ക്കെ കി​​ട്ടു​​ക നി​​സാ​​ര​​വി​​ല. ലാ​​ഭം അ​​പ്പാ​​ടെ വ്യാ​​പാ​​രി​​ക​​ള്‍​ക്കും.