ന​ഗ​ര​സ​ഭാ സ്‌​പെ​ഷ​ല്‍ ഡ്രൈ​വ്:​ ശേ​ഖ​രി​ച്ച​ത് 30 ട​ണ്‍ അ​ജൈ​വ​ മാ​ലി​ന്യം
Monday, September 9, 2024 5:34 AM IST
ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ ശേ​ഖ​രി​ച്ച​ത് 30 ട​ണ്‍ മാ​ലി​ന്യം. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ഗ​ര​പ​രി​ധി​യി​ലെ 37 വാ​ര്‍ഡു​ക​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ച 76 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.

പ​ഴ​യ ചെ​രുപ്പു​ക​ള്‍, ബാ​ഗ്, റെ​ക്സി​ന്‍, തു​ക​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, ചി​ല്ല് മാ​ലി​ന്യ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ശേ​ഖ​രി​ച്ച​ത്. ശേ​ഖ​രി​ച്ച പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍നി​ന്ന് പു​നഃ​ചം​ക്ര​മ​ണ സാ​ധ്യ​ത​യു​ള്ള​വ വേ​ര്‍തി​രി​ച്ച​ശേ​ഷം മ​റ്റു​ള്ള​വ സി​മ​ന്‍റ് ഫാ​ക്ട​റി​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന റെ​ഫ്യൂ​സ് ഡി​റൈ​വ്ഡ് ഫ്യു​വ​ലാ​യി പ​രി​വ​ര്‍ത്ത​ന​പ്പെ​ടു​ത്തും. മ​റ്റ് എ​ല്ലാ പാ​ഴ് വ​സ്തു​ക്ക​ളും തു​ട​ര്‍ന്നു​ള്ള മാ​സ​ങ്ങ​ളി​ല്‍ ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം ശേ​ഖ​രി​ക്കും.


പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ക്ടിം​ഗ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ് നി​ര്‍വ​ഹി​ച്ചു. ഹെ​ല്‍ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ എ​ല്‍സ​മ്മ ജോ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍സി​ല​ര്‍മാ​രാ​യ പ്രി​യ രാ​ജേ​ഷ്, ബീ​ന ജോ​ബി, ബാ​ബു തോ​മ​സ്, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ എ​ന്‍.​എ​സ്. ഷൈ​ന്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ സി. ​സു​നി​ല്‍, കെ. ​സ്മി​രീ​ഷ് ലാ​ല്‍, ടി.​കെ. സ​ജി​ത, എ.​ജി. ജ​ബി​ത, പി.​എ. ബി​ജേ​ഷ് ഇ​മ്മാ​നു​വ​ല്‍, ജെ​റാ​ള്‍ഡ് മൈ​ക്കി​ള്‍, ആ​ശാ മേ​രി, ടി.​കെ. സു​ധാ ക​മ​ല്‍, ശു​ചി​ത്വ മി​ഷ​ന്‍ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ സ​ന്ദേ​ശ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.