ഓ​ണവി​പ​ണി ആ​രം​ഭി​ച്ചു
Tuesday, September 10, 2024 7:18 AM IST
കു​റു​പ്പ​ന്ത​റ: മാ​ഞ്ഞൂ​ര്‍ വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്‍സ്യു​മ​ര്‍ ഫെ​ഡി​ന്‍റെ ഓ​ണ​വി​പ​ണി പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു.

കു​റു​പ്പ​ന്ത​റ ക​വ​ല​യി​ലു​ള്ള ക​ള​രി​പ്പ​റ​മ്പി​ല്‍ ബി​ല്‍ഡിം​ഗി​ല്‍ ആ​ദ്യ​വി​ല്പ​ന പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടോ​മി കാ​റു​കു​ള​വും ലി​സി ജോ​സും ചേ​ര്‍ന്ന് നി​ര്‍വ​ഹി​ച്ചു.

വ​നി​താ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബീ​ന ടോ​മി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രേ​സ​മ്മ കാ​മ്പ​ട​ത്തി​ല്‍, സെ​ക്ര​ട്ട​റി അ​നി​ത, ബോ​ര്‍ഡ് മെം​ബ​ര്‍മാ​ര്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.