കുമരകം: അമ്മയുടെ സ്മരണ നിലനിർത്താൻ മകൻ ചെറുചുണ്ടൻ വള്ളം പണിതു നൽകി. കുമരകം പരുത്തിപ്പറമ്പിൽ പി.എസ്. ഐബിയാണ് തന്റെ പ്രിയ മാതാവ് പെരുഞ്ചേരിൽ സരസമ്മയുടെ സ്മരണ നിലനിർത്താൻ എവർ റോളിംഗ് ട്രാോഫിയായി ചുണ്ടൻവള്ളം സ്വയംനിർമിച്ചു നൽകിയത്.
കുമരകത്ത് കഴിഞ്ഞ 75 വർഷങ്ങളായി പ്രവർത്തിക്കുന്ന എസ്എൻഎസ്സിയുടെ ആഭിമുഖ്യത്തിൽ തിരുവോണനാളിൽ നടത്തി വരുന്ന ചെറുവള്ളങ്ങളുടെ മത്സരവിജയികൾക്ക് നൽകാനായാണ് ചുണ്ടൻ നൽകിയത്. ക്ലബിൽ നടന്ന ചടങ്ങിൽ പെരിഞ്ചേരിൽ സരസമ്മ മെമ്മോറിയൽ ട്രോഫി ക്ലബ് പ്രസിഡന്റ് എം.എൻ. ഗോപാലൻ തന്ത്രികൾ ഏറ്റുവാങ്ങി.