ശ്രീനാരായണ ജയന്തി കുമരകം വള്ളംകളി: മത്സരചിത്രമായി
1453051
Friday, September 13, 2024 6:38 AM IST
കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് നാടിന്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ 15ന് തിരുവോണനാളിൽ കോട്ടത്തോട്ടിൽ നടത്തുന്ന 121-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയിൽ ആവേശം അലയടിക്കുമെന്നുറപ്പ്.
ക്യാപ്റ്റൻമാരുടെ ഇന്നലെ നടന്ന യാേഗത്തിൽ ജോഡി നിർണയം നടത്തിയതാേടെയാണ് മത്സരചിത്രം തെളിഞ്ഞത്. ചിങ്ങമാസത്തിലെ ചതയനാളിൽ ഒരു നൂറ്റാണ്ടിലധികമായി നടത്തി വന്നിരുന്ന കുമരകം മത്സരവള്ളംകളി വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ക്യാപ്റ്റൻമാരുടെ യോഗം കുമരകം എസ്എച്ച്ഒ കെ.ഷിജി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് വി.എസ്. സുഗേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരവാഹികളായ എസ്.ഡി. പ്രേംജി, എം.കെ. വാസവൻ, പി.കെ. മനോഹരൻ, പുഷ്കരൻ കുന്നത്തുചിറ, വി.എൻ. കലാധരൻ, കൊച്ചുമോൻ കൊച്ചുകാളത്തറ എന്നിവർ പ്രസംഗിച്ചു.