ല​ഹ​രി ന​മു​ക്ക് വേ​ണ്ടേ വേ​ണ്ട : വി​ദ്യാ​ര്‍ഥി​നി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബ് ശ്ര​ദ്ധേ​യ​മാ​യി
Friday, September 13, 2024 6:47 AM IST
ച​ങ്ങ​നാ​ശേ​രി: ല​ഹ​രി ന​മു​ക്ക് വേ​ണ്ടേ....​വേ​ണ്ട, ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ക​യോ ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​രേ​യും പ്രേ​രി​പ്പി​ക്കു​ക​യോ ചെ​യ്യി​ല്ല. വി​ദ്യാ​ര്‍ഥി​നി​ക​ളു​ടെ ഫ്ലാ​ഷ് മോ​ബും പ്ര​തി​ജ്ഞ​യും പൊ​തു​സ​മൂ​ഹ​ത്തി​നു തി​രി​ച്ച​റി​വാ​യി.

സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി വി​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യും എ​ക്‌​സൈ​സ് വ​കു​പ്പും ചേ​ര്‍ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ല​ഹ​രി വി​പ​ത്തി​ന്‍റെ ദൂ​ഷി​ത വ​ല​യ​ത്തി​ല്‍നി​ന്നും യു​വ​സ​മൂ​ഹ​ത്തെ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള മു​ന്ന​റി​യി​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്.


ഇ​ന്ന​ലെ അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍ഥി​നി​ക​ളാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഫ്ലാ​ഷ്‌​മോ​ബ് അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ന്ന് എ​ന്‍എ​സ്എ​സ് കോ​ള​ജ് വി​ദ്യാ​ര്‍ഥി​നി​ക​ള്‍ നേ​തൃ​ത്വം ന​ല്‍കും.

കെ​എ​സ്ആ​ര്‍ടി​സി ജം​ഗ്ഷ​നി​ല്‍ ചേ​ര്‍ന്ന പ​രി​പാ​ടി​യി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​നാ ജോ​ബി പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി ഇ​ന്നും തു​ട​രും.