ഫി​ഷ​റീ​സ് ഇ- ​ഗ്രാ​ൻ​ഡിന് അ​പേ​ക്ഷിക്കാം
Saturday, September 14, 2024 7:02 AM IST
കോ​ട്ട​യം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍ക്കു​ള്ള ഫി​ഷ​റീ​സ് ഇ ​ഗ്രാ​ന്‍റി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ഈ ​സാ​മ്പ​ത്തി​ക​വ​ര്‍ഷം പു​തി​യ ഇ-​ഗ്രാ​ൻ​ഡ് സോ​ഫ്റ്റ്‌​വേ​റി​ലൂ​ടെ ന​ല്‍ക​ണം. സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ 2023-24 സാ​മ്പ​ത്തി​ക വ​ര്‍ഷം വ​രെ​യു​ള്ള എ​ല്ലാ ക്ലെ​യി​മും ഒ​ക്‌​ടോ​ബ​ര്‍ 15ന് ​മു​മ്പ് പൂ​ര്‍ത്തി​യാ​ക്ക​ണം.

ഗ്രാ​ൻ​ഡി​ന് അ​ര്‍ഹ​ത​യു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ ഫോം ​ന​മ്പ​ര്‍ നാ​ലി​ല്‍ അ​പേ​ക്ഷി​ച്ച് അ​പേ​ക്ഷ ഇ-​ഗ്രാ​ൻ​ഡ്സ് സോ​ഫ്റ്റ്‌​വേ​റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ ഇ ​ഗ്രാ​ൻ​ഡ് സോ​ഫ്റ്റ​വേ​റി​ലൂ​ടെ അം​ഗീ​കാ​രം ന​ല്‍കി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ക്ക് അ​യ​യ്ക്ക​ണം. ഹാ​ര്‍ഡ് കോ​പ്പി ത​പാ​ല്‍മാ​ര്‍ഗ​വും സ​മ​ര്‍പ്പി​ക്ക​ണം.


അ​പേ​ക്ഷ​യ്ക്കൊ​പ്പം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പാ​സ് ബു​ക്കി​ന്‍റെ കോ​പ്പി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം, ഫോം ​മ്പ​ര്‍ നാ​ലി​ലെ പേ​ജ് മൂ​ന്നി​ലു​ള്ള സാ​ക്ഷ്യ​പ​ത്രം, ആ​ധാ​റി​ന്‍റെ പ​ക​ര്‍പ്പ്, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ര്‍പ്പ്, എ​സ്എ​സ്എ​ല്‍സി ബു​ക്കി​ന്‍റെ പ​ക​ര്‍പ്പ്,

അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ, സ്വ​കാ​ര്യ സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ത​ത് സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള ട്യൂ​ഷ​ന്‍ ഫീ​സ്, എ​ക്സാം ഫീ​സ്, സ്പെ​ഷ​ല്‍ ഫീ​സ് എ​ന്നി​വ നി​ശ്ച​യി​ച്ചു​ള്ള ബ​ന്ധ​പ്പെ​ട്ട ഫീ ​റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.