കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രതിരോധ കുത്തിവയ്പ് കേന്ദ്രത്തിന്റെയും വാട്ടര്‍ ടാങ്കിന്റെയും ഉദ്ഘാടനം 17ന്
1453358
Saturday, September 14, 2024 11:14 PM IST
കടപ്ലാമറ്റം: കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൊതുജനാരോഗ്യ വിഭാഗത്തിന്റെയും നവീകരിച്ച മാതൃ-ശിശു സൗഹൃദ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രത്തിന്റെയും പുതിയതായി നിര്‍മിച്ച വാട്ടര്‍ ടാങ്കിന്റെയും ഉദ്ഘാടനം 17നു നടക്കും. ഉച്ചകഴിഞ്ഞു 1.30നു നവീകരിച്ച പൊതുജന ആരോഗ്യ വിഭാഗത്തിന്റെയും മാതൃ ശിശു സൗഹൃദ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും വാട്ടര്‍ ടാങ്കിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എയും നിര്‍വഹിക്കും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന് അധ്യക്ഷത വഹിക്കും.
കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം നിര്‍മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധു മോള് ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജീന സിറിയക്, പി.എന്‍. രാമചന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്മോള്‍ റോബര്‍ട്ട്, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. വിധു ജയിംസ് തുടങ്ങിയവര്‍ പ്രസംഗിക്കും.