വൈക്കം: ആശ്രയ സന്നദ്ധ സേവന സംഘടന തിരുവോണദിനത്തിൽ വൈക്കം താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യയൊരുക്കി.
വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഭക്ഷണ വിതരണോദ്ഘാടനം നിർവഹിച്ചു. ആശ്രയ ചെയർമാൻ പി.കെ. മണിലാൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സന്തോഷ് ചക്കനാടൻ, ഇടവട്ടം ജയകുമാർ, ബി. ചന്ദ്രശേഖരൻ, പി.വി. ഷാജി, വി. അനൂപ്, വർഗീസ് പുത്തൻചിറ, സി. സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.