അയ്മനം: ദയ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാര ജേതാവ് വിജയരാഘവനു സ്വീകരണം നൽകി.
കുടയംപടി എസ്എൻഡിപി ഹാളിൽ നടന്ന പരിപാടി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഫാ. ജയിംസ് മുല്ലശ്ശേരി അധ്യക്ഷനായി. മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ, സംവിധായകൻ രഞ്ജി പണിക്കർ, ഡോ. പി.ആർ. രാധ, നടൻ ഹരിലാൽ, ആർ. പ്രമോദ് ചന്ദ്രൻ, കെ.എൻ. മണിക്കുട്ടൻ, സി.സി. സുനിൽകുമാർ, പി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.