ഷോപ്പിംഗ് കോംപ്ലക്സിന്‍റെ നിർമാണം ആരംഭിക്കണം
Friday, September 20, 2024 7:05 AM IST
അ​തി​ര​മ്പു​ഴ: അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണം എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി. വി​ഷ​ൻ 2025 പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​നി​ലാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്ന​ത്.

അ​തി​ര​മ്പു​ഴ - പെ​രു​മ്പു​ഴ ക​നാ​ൽ റോ​ഡ് ന​വീ​ക​രി​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​യി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഡോ. ​സെ​ലി​ൻ ഫി​ലി​പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ്, ജി​ല്ലാ ട്ര​ഷ​റ​ർ കെ.​സി സ​ണ്ണി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.