എന്റെ ഗാന്ധി അപ്പൂപ്പൻ: ചിത്രരചനാ മത്സരം
1458373
Wednesday, October 2, 2024 6:56 AM IST
മണർകാട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് മണർകാട് സെന്റ് മേരീസ് കോളജ് ചരിത്ര വിഭാഗവും എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
എന്റെ ഗാന്ധി അപ്പൂപ്പൻ എന്ന വിഷയം ആസ്പദമാക്കി ലോവർ പ്രൈമറി വിദ്യാർഥികൾക്കായി അതത് സ്കൂളുകളിലാണ് മത്സരം നടത്തിയത്.
പ്രിൻസിപ്പൽ സനീജു എം. സാലു, ചരിത്രവിഭാഗം മേധാവി സി. മൊയ്തീൻ, ഒ.വി. ഷൈൻ, ഷെറി മാത്യൂസ്, ഡോ. അനൂപ് റോസ് ബാബു എന്നിവർ നേതൃത്വം നൽകി.