മരങ്ങാട്ടുപിള്ളിയില്‍ സൗന്ദര്യാരാമം പദ്ധതിക്ക് തുടക്കം
1458526
Thursday, October 3, 2024 2:04 AM IST
മരങ്ങാട്ടുപിള്ളി:പഞ്ചായത്ത് നാല്, പത്തു വാര്‍ഡുകളെ വേര്‍തിരിക്കുന്ന കുറിച്ചിത്താനം ചെത്തിമറ്റം റോഡിന്റെ വശങ്ങളില് സൗന്ദര്യാരാമം പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിച്ചു.
മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഉഷ രാജു, സ്ഥിരംസമിതിയംഗം തുളസീദാസ്, മെമ്പര്‍മാരായ സന്തോഷ്കുമാര്‍ എം എന്‍, പ്രസീദ സജീവ്, സലിമോള്‍ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, സഹകരണ ബാങ്ക് അംഗം ഷൈജു പി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.