പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി രജതജൂബിലി നിറവിൽ
1459227
Sunday, October 6, 2024 3:59 AM IST
പുഞ്ചവയൽ: സെന്റ് സെബാസ്റ്റ്യൻസ് പള്ളി രജത ജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഇന്നു വൈകുന്നേരം നാലിന് സീറോമലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാന മധ്യേ ജൂബിലിതിരി തെളിച്ച് ഉദ്ഘാടനം ചെയ്യും. പള്ളി നിർമാണത്തിന് നേതൃത്വം കൊടുത്ത ഫാ. വർഗീസ് പരിന്തിരിക്കൽ, വികാരി ഫാ. മാത്യു പുത്തൻപറന്പിൽ എന്നിവർ സഹകാർമികരായിരിക്കും.
പുഞ്ചവയൽ ഇടവക സ്ഥാപിതമായിട്ട് അന്‍പതുവർഷവും പുഞ്ചവയലിലെ പുതിയ പള്ളി സ്ഥാപിതമായിട്ട് 25 വർഷവും പൂർത്തിയാകുകയാണ്.
കൈക്കാരന്മാർ, പാരിഷ് കൗണ്‍സിൽ, കൂട്ടായ്മ ലീഡേഴ്സ്, വിവിധ ഭക്തസംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.