ചോർച്ച പരിഹരിക്കാൻ നടപടിയില്ല; പമ്പ്ഹൗസ് പടുതയിട്ടു മൂടി
1459431
Monday, October 7, 2024 4:33 AM IST
വാഴൂർ: ചോർച്ച പരിഹരിക്കാൻ നടപടിയില്ല. ഒടുവിൽ നിവൃത്തികെട്ട് പടുതയിട്ട് മൂടിയിരിക്കുകയാണ് വാഴൂർ ഇളമ്പള്ളിക്കവലയിലെ ജല അഥോറ്റിയുടെ പമ്പ് ഹൗസ്.
കാലപ്പഴക്കത്താൽ മേൽക്കൂര ഭാഗികമായി തകർന്നതോടെ മഴ പെയ്താൽ പമ്പ് ഹൗസിനുള്ളിൽ വെള്ളം നിറയും. മോട്ടോറും അനുബന്ധ ഭാഗങ്ങളും നനയാതിരിക്കാൻ ജീവനക്കാർ തന്നെ പടുതയിട്ട് മൂടുകയായിരുന്നു.
പതിനേഴാംമൈൽ, പതിനെട്ടാംമൈൽ ഭാഗങ്ങളിൽ വെള്ളം പമ്പു ചെയ്യുന്നത് ഇവിടെ നിന്നാണ്. പമ്പ് ഹൗസ് നന്നാക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.