കേരള കോണ്‍ഗ്രസ് ജന്മദിനാഘോഷം നടത്തി
1460076
Wednesday, October 9, 2024 11:44 PM IST
പാലാ: കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടിയുടെ 60-ാം ജന്മദിനാഘോഷം നടത്തി. പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് പതാക ഉയര്‍ത്തി. പാര്‍ട്ടി ഓഫീസില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടക്കല്‍ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.
സന്തോഷ് കാവുകാട്ട്, ജോബി കുറ്റിക്കാട്ട്, ഷിബു പൂവേലില്‍, ഡിജു സെബാസ്റ്റ്യന്‍, ഷാജി വെള്ളപ്പാട്, തോമാച്ചന് പാലക്കുടി, എബിന് വാട്ടപ്പള്ളി, ബോബി ഇടപ്പാടി എന്നിവര്‍ പ്രസംഗിച്ചു. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് അടുത്ത നിയോജക മണ്ഡലം കമ്മിറ്റി രൂപം നല്‍കുമെന്ന് പ്രസിഡന്റ് ജോര്‍ജ് പുളിങ്കാടും ജനറല്‍ സെകട്ടറി ജോബി കുറ്റിക്കാട്ടും പറഞ്ഞു.
പാലാ: കേരള കോണ്‍ഗ്രസ് എമ്മിന്റെ 60ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ കുരിശുപള്ളി കവലയില്‍ എത്തി പതാക ഉയര്‍ത്തി. ബിജു പാലുപടവന്‍ അധ്യക്ഷത വഹിച്ചു. ലോപ്പസ് മാത്യു, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, ജോസുകുട്ടി പൂവേലി, ഷാജു വി. തുരുത്തല്‍, ബൈജു കൊല്ലംപറമ്പില്‍, ലീന സണ്ണി, തോമസ് പീറ്റര്‍, ആന്റോ പടിഞ്ഞാറേക്കര, മായാ പ്രദീപ്, ജോസ് ചിരാംകുഴി, ബിജി ജോജോ, സാവിയോ കാവുകാട്ട്, ജോര്‍ജുകുട്ടി ചെറുവള്ളി, സാജു ഇടേട്ട്, ജോസിന്, ജിബിന്‍ മൂഴിപ്ലാക്കല്‍, സണ്ണി പുരയിടം ,ജയ്സണ്‍ മാന്തോട്ടം,ഷിബു കാരക്കല്‍, സുനില്‍ പയ്യപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പൈക: എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദിനാചരണത്തിൽമണ്ഡലം പ്രസിഡന്റ് ടോമി കപ്പിലുമാക്കൽ പതാക ഉയർത്തി. സംസ്ഥാന സ്റ്റിയറിയംഗ് കമ്മിറ്റി അംഗം സാജൻ തൊടുക, പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, ജിമ്മിച്ചൻ മണ്ഡപം, വിൽസൺ പതിപ്പള്ളി, ജോസ് അയർക്കുന്നം, സനൽ നെല്ലിക്കൽ, ജോസ് കുന്നപ്പള്ളി, ജോർജ് കാഞ്ഞമല, സുശീലൻ പണിക്കർ, ആഗസ്തി പേഴുംതോട്ടം, തോമാച്ചൻ പുളിക്കൽ, ജസ്റ്റിൻ വട്ടക്കുന്നേൽ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലി, ബിനേഷ് പാറാംതോട്ട്, ജോമോൻ കൊല്ലംകൊമ്പിൽ, കുര്യൻ നരിപ്പാറ, ബാബു വെള്ളാപ്പാണി, തോമസ് ബേബി, അജി അമ്പലത്തറ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ഒരു വർഷം നീണ്ടുനിൽക്കുന്ന 60ാം ജന്മദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
പൂഞ്ഞാർ: കേരള കോൺഗ്രസ്-എം 60ാം ജന്മദിനത്തോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലത്തിൽ പൂഞ്ഞാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടം പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു.