ബെറ്റര്‍ ഹോംസ് എക്സിബിഷന് ആരംഭിച്ചു
1460442
Friday, October 11, 2024 5:18 AM IST
പാലാ: ജെസിഐ പാലാ ടൗണിന്റെ നേതൃത്വത്തില്‍ പതിനേഴാമത് ബെറ്റര്‍ ഹോംസ് എക്സിബിഷനു തുടക്കമായി. ജോസ് കെ. മാണി എംപി എക്സിബിഷന് ഉദ്ഘാടനം ചെയ്തു.13 വരെ പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് എക്സിബിഷന് നടക്കുന്നത്.
അമ്പതോളം വ്യത്യസ്തമായ സ്റ്റാളുകളും വിവിധയിനം കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഉള്‍പ്പെടുത്തിയാണ് എക്സിബിഷന് സംഘടിപ്പിച്ചിരിക്കുന്നത്. കലാപരിപാടികളും മത്സരങ്ങളും എക്സിബിഷനോടനുബന്ധിച്ചു നടത്തപ്പെടും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും സന്ദര്‍ശകര്‍ക്കായി സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും ഉണ്ടായിരിക്കും.
ജെസിഐ പാലാ ടൗണ്‍ പ്രസിഡന്റ് പ്രഫ. ടോമി ചെറിയാന് അധ്യക്ഷത വഹിച്ച യോഗത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്മാന് ഷാജു തുരുത്തേൽ അഗ്രി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങളുടെ ഉദ്ഘാടനം ജെസിഐ സോണ്‍ പ്രസിഡന്റ് അഷ്റഫ് ഷെരീഫ് നിര്‍വഹിച്ചു. സമാപന സമ്മേളനത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യാതിഥിയായിരിക്കും. മാണി സി. കാപ്പന് എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.