പ്രവാസി സംരംഭകത്വവും പുനരധിവാസവും മുന്‍ഗണനാ വിഷയം: ജോസ് കെ. മാണി
1460572
Friday, October 11, 2024 6:55 AM IST
കോട്ടയം: ചെറുതും വലുതുമായ പ്രവാസി സംരംഭകത്വവും വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസവും എല്‍ഡിഎഫിന്റെ മുന്‍ഗണനാ വിഷയങ്ങളാണെന്ന് കേരളാ കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി. കേരള പ്രവാസി കോണ്‍ഗ്രസ്-എം സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തങ്കച്ചന് പൊന്മാങ്കല് അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. പ്രഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാല്‍, ടി.ഒ. അബ്രഹാം, ഐസക് പ്ലാപ്പള്ളി, ചെറിയാന് പോളച്ചിറയ്ക്കല്‍, സാം കുളപ്പള്ളി, ജോണി ഏബ്രഹാം, രാജീവ് വഞ്ചിപ്പാലം, തോമസ് മോഡി, എബ്രഹാം തോമസ്,
മധു ദണ്ഡപാണി, ജോണ്‍ മാമൂട്ടില്‍, ഡോജിന് ജോണ്‍, ജോര്‍ജ് കാഞ്ഞമല, ബിനോയ് മുക്കാടന്‍, ബാബുരാജ്, എം.പി. സെന്‍, ജോഷി കരിമ്പുകാല എന്നിവര്‍ പ്രസംഗിച്ചു.