അരുവിത്തുറ വോളി ഫൈനൽ ആവേശത്തിൽ
1460644
Friday, October 11, 2024 2:55 PM IST
അരുവിത്തുറ: സെന്റ് ജോർജസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവരുന്ന ഇന്റർ കോളജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇനി ഫൈനൽ പോരാട്ടങ്ങൾ. വ്യാഴാഴ്ച നടന്ന സെമിഫൈനൽ മത്സരങ്ങളിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജിനെ പരാജയപ്പെടുത്തി അരുവിത്തുറ സെന്റ് ജോർജസ് കോളജും എസ്എൻജി ചേളന്നൂർ കോളജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും പുരുഷ വിഭാഗം കലാശപ്പോരിന് അർഹത നേടി.
വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും ആലുവ സെന്റ് സേവ്യേഴ്സ് കോളജിനെ പരാജയപ്പെടുത്തി ചങ്ങനാശേരി അസംപ്ഷൻ കോളജും ഫൈനലിൽ എത്തി.
തിങ്കളാഴ്ച നടക്കുന്ന ഫൈനലിലെ വനിതാ വിഭാഗം ജേതാക്കൾക്ക് ഫാ. തോമസ് അരയത്തിനാൽ മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും ഇരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റാ അബ്ദുൾ ഖാദർ സമ്മാനിക്കും. പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ. തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ആന്റോ ആന്റണി എംപി സമ്മാനിക്കും.
ചടങ്ങുകളിൽ കേരളാ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, സെക്രട്ടറി മായാ ദേവി .എസ്, കോളജ് മനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ സംസാരിക്കും.