48 ടീമുകള്‍; സര്‍ഗക്ഷേത്രയില്‍ വടംവലി മത്സരം ആവേശമായി
1461320
Tuesday, October 15, 2024 7:28 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സര്‍ഗക്ഷേത്ര കള്‍ച്ചറല്‍ അക്കാദമിക് മീഡിയ സെന്റര്‍ സ്പോര്‍ട്സ് ആന്‍ഡ് വെല്‍നസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സൗപര്‍ണിക അഖില കേരള പ്രഫഷണല്‍ വടംവലി മത്സരം ചെത്തിപ്പുഴ സതേണ്‍ ഫെര്‍ട്ടിലൈസേഴ്സ് തഗ് അരീനയില്‍ (സര്‍ഗക്ഷേത്ര ഗ്രൗണ്ട്) നടത്തി.
48 ടീമുകള്‍ പങ്കെടുത്ത വടംവലി മത്സരത്തില്‍ കവിത വെങ്ങാട് വടംവലി ടീം 20,000 രൂപ ഒന്നാം സമ്മാനം കരസ്ഥമാക്കി. റണ്ണര്‍അപ്പായ പ്രതിഭ പ്രളയക്കാട് 15,000 രൂപ കരസ്ഥമാക്കി. മൂന്നാം സ്ഥാനം പ്രിയദര്‍ശനി മേത്തൊട്ടി ടീം 12,000 രൂപ കരസ്ഥമാക്കി.
ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് ആന്റണി, ജിജി കോട്ടപ്പുറം, സിബിച്ചന് തരകന്‍പറമ്പില്‍, ടോമിച്ചന് ആര്‍ക്കാഡിയ, ഷിബു പാലത്ര, വി.ജെ. ലാലി, ബ്രദര്‍ ജോബി കുട്ടംപേരൂര്‍, വി.ജി. ജേക്കബ്, സലിം കൃഷ്ണ, കേണല്‍ തങ്കച്ചന്, ജോഷി പുല്ലുകാട്ട്, സി.എ. ജോസഫ്കുട്ടി, എസ്. പ്രേമചന്ദ്രന്, ഷാജന് ഓവേലി, ബിഫി വര്‍ഗീസ്, തോമസുകുട്ടി തേവലക്കര, ടോജി പാത്തിക്കല്‍, ജോസ്കുഞ്ഞ് മണമേല്‍, ചാള്‍സ് പാലാത്ര, കിഷോര്‍ പി.ജി. എന്നിവര്‍ പ്രസംഗിച്ചു.
നവംബര്‍ 24ന് നടക്കുന്ന ഫെഡറല്‍ ബാങ്ക് ചങ്ങനാശേരി പ്രഫഷണല്‍ മാരത്തണ്‍ സീസണ് -3യുടെ ആദ്യ രജിസ്ട്രേഷന് ജോബ് മൈക്കിള്‍ എംഎല്‍എ, ഇടിമണ്ണിക്കല്‍ ജ്വല്ലറി എംഡി സണ്ണി ഇടിമണ്ണിക്കലിന് നല്കി ഉദ്ഘാടനം ചെയ്തു.